ദത്തുപുത്രൻ

* ദത്തുപുത്രൻ*

 

കയ്യിൽ കിടന്നൊരാ തങ്കക്കുടത്തേക്കാൾ കണ്ടാൽ കൊതിയൂറും മുഖമവനന്ന്

 

കണ്ണതു കണ്ടവർ ചൊല്ലി വിളിച്ചു "കണ്ണൻ" എന്നാവണം നാമമത്രേ!

 

സമ്പത് സമൃദനായ് കണ്ണൻ വളർന്നു സകല സൗഭാഗ്യങ്ങൾ അവനു വന്നു,

 

പഠനത്തിലും പഠന ഇതരത്തിലും അവൻ ആരെയും വെല്ലുന്ന കേമനായി.

 

അച്ഛനും അമ്മക്കും സോദരങ്ങൾക്കും കൂട്ടായി കൂടപ്പിറപ്പായി

 

സ്നേഹം വിതറുന്ന മനസ്സാണവനെന്നും ശാന്ത സ്വരൂപനെന്നാരും പറയും.

 

പത്താം വയസ്സിൽ അവനറിഞ്ഞു തന്റെ മാതാപിതാക്കൾ വേറെയാരോ അത്രേ!

 

ദത്തുപുത്രൻ എന്നൊരോമനപ്പേരിനാൽ കൂട്ടുകാർ അവനെ കളിയാക്കി!

 

അന്നാദ്യമായാ പിഞ്ചു മനസിൽ നീറിയെരിഞ്ഞൊരു മുറിവു വീണു,

 

ഉള്ളിൽ കിടന്നൊരാ മുറിവു പയ്യെ എന്റെ കണ്ണന്റെ കരളും കവർന്നു വന്നു.

 

വിദ്യാലയത്തിൽ പോകാതെയായ് പിന്നെ അഭ്യസിച്ചു വിദ്യ ആശ്രമത്തിൽ 

 

കണ്ണൻ വളർന്നു ആ മുറിവും വളർന്നു അതിനൊപ്പമറിയാതെ പല ശീലങ്ങളും

 

കണ്ണന്റെ ചെയ്തികൾ കൂടി വന്നു അച്ഛന്റെ സമ്പാദ്യം കാലിയാക്കി

 

അറിയാതെ എപ്പൊഴോ ഏതോ നിമിഷത്തിൽ ശപിച്ചവനെ അമ്മിഞ്ഞയൂട്ടാത്ത അമ്മയും.

 

ഓമനപ്പേരിനു പഞ്ഞമില്ലാത്തവൻ മുടിയനാം പുത്രനായ് പേരു കേട്ടു.

 

പറയാതെ വന്നൊരാ വേദന ഇന്നെന്റെ കണ്ണന്റെ ജീവനും കാർന്നെടുത്തു

 

ഹൃദയം തകർന്നവൻ മരണം വരിച്ചു, ശേഷിപ്പ് നല്ല ചില ഓർമ്മകൾ മാത്രം.

 

അതെ ഇതു സത്യം, ഇനി കണ്ണനില്ല എന്നെന്നേക്കുമായ് അവൻ പിരിഞ്ഞു,

 

തളരുന്നു പാവമാ അമ്മയും അച്ഛനും തളരുന്നു ഞാനും ഇവനും വീണ്ടും!

 

നിന്നോർമ്മകൾ മാത്രം ബാക്കിയാക്കി മറഞ്ഞുപോയ് കണാത്തൊരമ്മതൻ പ്രിയ പുത്രൻ!!!

 

Nikhil Ashok

Snippets under Spotlight